Wednesday, September 22, 2010

നോനി (Morinda Citrifolia) അഥവാ Natural Pain Killer

ന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.
മോറിന്‍ഡ സിട്രിഫോലിയ (Morinda Sitrifoliaea) എന്നതാണ് ശാസ്ത്രനാമം. ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീല്‍ വസ്തുവാക്കാം. നട്ട് പത്തുമാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാന്‍ ‍18 മാസം വേണം. മാസം 4-8 കിലോ കണക്കില്‍ എല്ലാ മാസവും വിളവെടുക്കാം.
പനി മാറുന്നതിന് വേരുപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും. അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി.
മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം. അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും. പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം. തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 8-12 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ് നടീല്‍ വസ്തുക്കളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം. ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
കടപ്പാട്

ഇത് Natural Pain Killer ആയി അറിയപ്പെടുന്നു. നാം മാര്‍കെറ്റില്‍ നിന്ന് ഒരുപാട് pain killer വാങ്ങാറുണ്ട്. നോനിയുടെ സിറപ്പ് മാര്‍കെറ്റില്‍ ലഭ്യമാണ്. 200 മില്ലിക്ക് ഏകദേശം 1000 രൂപയോളം വിലയുണ്ട്‌. morinzhi juice എന്ന പേരില്‍ ഒരു MLM കമ്പനി ഇറക്കുന്നുണ്ട്. പരസ്യവും ഇടനിലക്കാരും ഇല്ലാത്തത് കൊണ്ട് തുച്ചമായ വിലക്ക് അത് ജനങ്ങളില്‍ എത്തിക്കാന്‍ കമ്പനിക്ക് കഴിയുന്നു. 285 മില്ലിക്ക് ഏകദേശം 450 രൂപയാണ് ഇവര്‍ ഈടാക്കുന്ന്നത്.
രോഗം വരുന്നതിനു മുമ്പ് നമ്മുടെ ശരീരത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലുള്ള പ്രായമായവര്‍ക്കും പ്രായഭേദമാന്യയും ഇത് കഴിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

morinda citrifolia യുടെ ഇതുവരെ നടന്നിട്ടുള്ള റിസേര്‍ച് വേണമെന്നുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്.